ചന്ദ്രബോസ് വധം: മുന്‍ വൈരാഗ്യമെന്ന് കുറ്റപത്രം

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നിഷാം കൊലപ്പെടുത്തിയതിനു പിന്നില്‍ മുന്‍വൈരാഗ്യമെന്ന് കുറ്റപത്രം. ചന്ദ്രബോസിനെ വകവരുത്തുമെന്ന് നിഷാം മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയടക്കമുള്ളവര്‍ മൊഴിനല്‍കിയതായി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. നിഷാമിന്റേതടക്കം അസമയത്തുവരുന്ന വാഹനങ്ങള്‍ തടഞ്ഞതാണ് വൈരാഗ്യത്തിന് കാരണം.

കുന്നംകുളം മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ.പി. ഉദയഭാനു, അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍മാരായ റോബ്‌സണ്‍ പോള്‍, ടി.എസ്. രാജന്‍, സലില്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണു കുറ്റപത്രം തയാറാക്കിയത്.

Top