ആലപ്പുഴ: വി.എസ് അച്യുതാനന്ദനെതിരെ കടുത്ത വിമര്‍ശനമാണ് സമ്മേളന ചര്‍ച്ചയ്ക്കിടെ ഉയര്‍ന്നത്. വി.എസിനെതിരെ കടുത്ത നടപടി വേണമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് മാസ്റ്റര്‍ ആവശ്യപ്പെട്ടു. പണം കായ്ക്കുന്ന മരമായാലും പുരയ്ക്കു മീതെ ചാഞ്ഞാല്‍ വെട്ടിക്കളയണമെന്ന് കാസര്‍ഗോഡ് നിന്നുള്ള എം.വി ബാലകൃഷ്ണനും പറഞ്ഞു.