കൊച്ചി: ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിബി മാത്യൂസ്, കെ.കെ ജോഷ്വ എന്നിവര്‍ നല്കിയ അപ്പീലിലാണ് വിധി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന് സിബിഐയും നിര്‍ദേശിച്ചിരുന്നു.
വിധി അപ്രതീക്ഷിതമാണെന്ന് നമ്പി നാരായണന് പ്രതികരിച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.