ഗോഹട്ടി: ദേശീയ പതാകയെ അവഹേളിച്ച സംഭവത്തില്‍ ആസാം തലസ്ഥാനമായ ഗോഹട്ടിയില്‍ പ്രതിഷേധം. അക്രം ഹുസൈന്‍ എന്ന കലാകാരന്‍ ആസാം സ്റ്റേറ്റ് ആര്‍ട്ട് ഗാലറിയില്‍ നടത്തിയ ചിത്രകലാ പ്രദര്‍ശനത്തിലാണ് ദേശീയ പതാകയെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
ദേശീയ പതാകയെ അവഹേളിച്ചയാളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു വിവിധ സംഘടനകള്‍ രംഗത്തെത്തി. പതാകയില്‍ മദ്യക്കുപ്പികള്‍ ചിത്രീകരിച്ചിരുന്നു. മറ്റൊരു ചിത്രത്തില്‍ ശ്രീകൃഷ്ണനോടൊപ്പം അര്‍ധനഗ്നകളായ പെണ്‍കുട്ടികളെ വരച്ചാണ് വിവാദം ഉയര്‍ത്തിയത്. ദേശീയ പതാകയെ അവഹേളിച്ചതു രാജ്യസ്‌നേഹികളെ ദുഖിപ്പിച്ചുവെന്നു ഓള്‍ ഇന്ത്യ പേട്രിയോട്ടിക് ഫോറത്തിന്റെ ആസാം ഘടകം വ്യക്തമാക്കി. ഫോറത്തിനു പിന്തുണയുമായി ജേര്‍ണലിസ്റ്റ് ഫോറം, ആസാം പബ്ലിക് വര്‍ക്‌സ്, പേട്രിയോട്ടിക് പീപ്പിള്‍സ് ഫ്രണ്ടും രംഗത്തെത്തിയിട്ടുണ്ട്.