ഫെയ്‌സ്ബുക്കില്‍ വീണ്ടും പുതിയ ഫീച്ചറെത്തി. അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ കൂടുതല്‍ മിഴിവുറ്റതാക്കാനുള്ള സംവിധാനവുമായിട്ടാണ് ഇത്തവണ ഫെയ്‌സ്ബുക്ക് എത്തിയിരുക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ ഫീച്ചറുകളാണ് ഫേസ്ബുക്കില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ ഐഒഎസ് ആപ്പിലാണ് ഈ സേവനം ലഭ്യമാവുക.
‘ഫോട്ടോ എന്‍ഹാന്‍സിങ്’ എന്ന പേരിലാണ് ഫോട്ടോകള്‍ മികവുറ്റതാക്കുന്നതിനുള്ള സവിശേഷത ഫെയ്‌സ്ബുക്ക് എത്തിക്കുന്നത്.
വളരെ ലളിതമായ രീതിയിലാണ് ഫോട്ടോ എന്‍ഹാസിങ് സവിശേഷത ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്നത്. ഫോട്ടോ അപ്‌ലോഡു ചെയ്യുന്നതിനൊപ്പം എന്‍ഹാസിങ്ങിനുള്ള ഒരു സ്ലൈഡറും ദൃശ്യമാകും. ഈ സ്ലൈഡര്‍ നീക്കുന്നതിലൂടെ ഉപയോക്താവിന്റെ താല്‍പര്യത്തിനനുസരിച്ച് ചിത്രം മിഴിവുറ്റതാക്കാം.
ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനുകളുടെ വര്‍ധിച്ചുവരുന്ന ജനപ്രിയത കൂടി കണക്കിലെടുത്താണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കം. ഫോട്ടോ ഷെയറിങ് ആപ്പുകളായ സ്‌നാപ്ചാറ്റും ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമുമെല്ലാം ഫോട്ടോ എഡിറ്റിങ്ങിനായി ഫില്‍റ്ററുകളും മറ്റും നല്‍കുന്നുണ്ട്.