ചിന്നാര്‍ കാടുകളില്‍ നീലക്കുറിഞ്ഞി വസന്തം

തൊടുപുഴ: പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചരിവായ മറയൂര്‍ മലനിരകളിലെ ചിന്നാര്‍ കാടുകളില്‍ നീലക്കുറിഞ്ഞി വസന്തം. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ആലംപെട്ടി മേഖലയിലാണ് കൂറിഞ്ഞിപൂക്കള്‍ നീല പരവതാനി വിരിച്ചത്. ആറടി ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന കുറിഞ്ഞിച്ചെടികള്‍ ആലംപെട്ടി മുതല്‍ ചിന്നാര്‍ ചെക്‌പോസ്റ്റ് വരെ വ്യാപിച്ചുകിടക്കൂന്നുണ്ട്.

കേരളത്തിന്റെ മഴനിഴല്‍ പ്രദേശമായ മറയൂരില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അന്തര്‍ സംസ്ഥാന പാതയിലൂടെ സഞ്ചരിച്ചാല്‍ റോഡിനിരു വശവും കൂറിഞ്ഞിപ്പൂക്കള്‍ വിസ്മയകരമായ ദൃശ്യവിരൂന്നൊരൂക്കിയിരിക്കൂന്നത് കാണാം. പശ്ചിമഘട്ടത്തില്‍ മാത്രമാണ് സ്‌റ്റ്രോബിലാന്തസ് കൂന്തിയാനസ് എന്ന പേരിലറിയപ്പെടുന്ന കുറിഞ്ഞിപൂക്കള്‍ ഉള്ളത്. മുപ്പത്തിയാറ് കുറിഞ്ഞി വര്‍ഗങ്ങളാണുള്ളത്.

Top