അഞ്ചടി നീളമുള്ള ചീങ്കണ്ണിയുടെ മരണവായില്‍ നിന്ന് ഏഴാം ക്ലാസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചീങ്കണ്ണിയോട് അരമണിക്കൂര്‍ മല്‍പ്പിടുത്തം നടത്തിയാണ് ഏഴാം ക്ലാസ്സുകാരന്‍ രക്ഷപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് സംഭവം. കുട്ടിയെ പിന്നീട് ഗ്രാമീണര്‍ വന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടിക്കൊപ്പമുണ്ടായുരുന്ന കൂട്ടുകാരനും ചേര്‍ന്നാണ് ചീങ്കണ്ണിയോട് ഏറം നേരം മല്ലിട്ടത്. ഇരുവരുടെയും നിലവിളി കേട്ടാണ് പിന്നീട് നാട്ടുകാര്‍ ഓടിക്കൂടിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന ബാലന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
കത്തര്‍ നിയാഗഢ് സംരക്ഷിത വനപ്രദേശ മേഖലയില്‍ താമസിക്കുന്ന അയോദ്ധ്യ പ്രസാദിന്റെ മകന്‍ സത്യേന്ദ്രയാണ് രക്ഷപ്പെട്ടത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സമീപത്തുള്ള കുളത്തില്‍ നിന്നും സത്യേന്ദ്രയുടെ കാലില്‍ ചീങ്കണ്ണി കയറി പിടിച്ചത്. ശേഷം കുളത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവാനുള്ള ശ്രമത്തിലായിരുന്നു ചീങ്കണ്ണി. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ മുകേഷ് വടിയെടുത്ത് ചീങ്കണ്ണിയെ അടിച്ചെങ്കിലും അതൊന്നും