തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനം രാജിവ്ക്കാന്‍ തയാറാണെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. കെ.എം.മാണിക്കു മാത്രമാണ് തന്നോട് എതിര്‍പ്പെന്നും ജോര്‍ജ് പറഞ്ഞു. രാജിക്കത്തുമായി മുഖ്യമന്ത്രിയെ കാണാന്‍ ജോര്‍ജ് ക്ലിഫ്ഹൗസിലെത്തി. മുഖ്യമന്ത്രിയെ കാണും മുമ്പ് ജോര്‍ജ് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി.
കേരള കോണ്‍ഗ്രസ്(എം) വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ്. വിപ് സ്ഥാനത്തു നിന്നു മാറ്റണമെന്ന് മന്ത്രിമാരായ കെ.എം. മാണിയും പി.ജെ. ജോസഫും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.