കോഴിക്കോട്: കോഴിക്കോട് നിരോധനം ലംഘിച്ച് ചുംബന സമരം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചുംബന സമരത്തിനെതിരേ പ്രതിഷേധവുമായി ഹനുമാന്‍ സേനയും ശിവസേനയും രംഗത്തു വന്നതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സമരം നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനം ലംഘിച്ചും ചുംബനസമരം നടത്തിയതോടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സമരം തടയാനെത്തിയ ഹനുമാന്‍ സേന പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇരുകൂട്ടരെയും പിരിച്ചു വിടാന്‍ പോലീസ് നേരിയ ലാത്തിച്ചാര്‍ജും നടത്തി. സമരക്കാരും സമരം കാണാനെത്തിയവരും സമരത്തെ എതിര്‍ക്കുന്നവരും ഒന്നിച്ചതോടെ നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആളുകള്‍ കൂടുന്നതും പൊലീസ് കര്‍ശനമായി നിരോധിച്ചു.