കൊച്ചി: നവംബര്‍ രണ്ടിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ചുംബന സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് അനുമതി നിഷേധിച്ചതെന്ന് പൊലീസ് ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. ക്രമസമാധാന പ്രശ്‌നം തടയാന്‍ ആവശ്യമായ പോലീസ് സേനയെ സ്ഥലത്ത് വിന്യസിക്കുമെന്നും പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.
രണ്ട് നിയമ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ചുംബന സമരം നടത്തരുതെന്നാവശ്യപ്പെട്ടാണ് നിയമ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
അക്രമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചുംബന സമരത്തിന് നേരത്തേ പോലീസ് അനുമതി നിഷേധിച്ചിരുന്നു. അനാശാസ്യം ആരോപിച്ച് കോഴിക്കോട് ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് സദാചാര പോലീസിനെതിരെയുള്ള കൂട്ടായ്മക്ക് ഇടയാക്കിയത്. കിസ് ഓഫ് ലൗവ് എന്ന പേരിലാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.