കാത്തിരിപ്പിന് വിട നല്‍കി ചെറുകാര്‍ വിപണിയിലേക്ക് റെനോ ക്രോസോവറിനോട് സാദൃശ്യം തോന്നുന്ന ഒരു കുഞ്ഞന്‍ കാര്‍ എത്തിക്കുന്നു.
എക്‌സ്ബിഎ എന്ന താത്കാലിക നാമവുമായി എത്തിയ ചെറുകാറിന് Kwid എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മാരുതി ആള്‍ട്ടോ 800,ഹ്യുണ്ടായി ഇയോണ്‍ എന്നിവയുമായി കൊമ്പ് കോര്‍ക്കാനാണ് റെനോള്‍ട്ടിന്റെ വരവ്. സി.എം.എഫ് – എ എന്ന റെനോ നിസാന്‍ പ്ലാറ്റ്‌ഫോമിലാണ് റെനോ ക്വിഡും എത്തുന്നത്.800 സിസിയില്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ എക്‌സ്ബിഎയ്ക്കു കരുത്ത് പകരുന്നുണ്ട്.
ചെന്നൈ പ്ലാന്റിലായിരിക്കും ഗംശറ നിര്‍മ്മിക്കുന്നത് . 98 ശതമാനവും ആഭ്യന്തര ഘടകങ്ങളുപയോഗിച്ച് ഈ വാഹനം നിര്‍മ്മിക്കുന്നതിനാല്‍ വാഹനത്തിന്റെ വില നിയന്ത്രിക്കാനാകുമത്രെ. നിലവില്‍ വില തുടങ്ങുന്നത് 3 ലക്ഷത്തില്‍ നിന്നാണ്
സവിശേഷതകള്‍
ഓപ്ഷണല്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്
നാവിഗേഷന്‍
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍
800സിസ, 3 സിലിണ്ടര്‍, പെട്രോള്‍ എഞ്ചിന്‍
ക്രോസോവര്‍ പോലെയുള്ള ഡിസൈന്‍