ചെലവുചുരുക്കല്‍: ഫിന്‍ലാന്‍ഡില്‍ മന്ത്രിമാരുടെ ശമ്പളം അഞ്ചുശതമാനം വെട്ടിക്കുറച്ചു

ഹെല്‍സിങ്കി: സര്‍ക്കാരിന്റെ ചെലവുചുരുക്കലിന്റെ ഭാഗമായി ഫിന്‍ലാന്‍ഡിലെ മന്ത്രിമാരുടെ ശമ്പളം അഞ്ചുശതമാനം വെട്ടിക്കുറച്ചു. തിങ്കളാഴ്ച അവതരിപ്പിച്ച 2016 ലെ ബജറ്റ് രേഖകളിലാണ് ഈ നിര്‍ദ്ദേശമുള്ളത്.

വര്‍ഷം തോറും ഒരാഴ്ച ശമ്പളമില്ലാതെ ജോലിചെയ്യാനും മന്ത്രിമാര്‍ തയ്യാറായിട്ടുണ്ട്. സ്‌റ്റേറ്റ് സെക്രട്ടറിമാര്‍ക്കും സ്‌പെഷ്യല്‍ അസിസ്റ്റന്റുമാര്‍ക്കും ചെലവുചുരുക്കലിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്തേക്ക് മാത്രമായാണ് ശമ്പളം കുറയ്ക്കുന്നത്.

ജുവ സിപിലയുടെ നേതൃത്വത്തിലുള്ള ഫിനിഷ് സര്‍ക്കാര്‍ ചെലവുചുരുക്കലിന്റെ ഭാഗമായി 19 നിന്നും 14 പേരായി മന്ത്രിമാരുടെ എണ്ണം കുറച്ചിരുന്നു. സെക്രട്ടറിമാരുടെ എണ്ണവും ഒന്‍പതില്‍ നിന്ന് നാലായി കുറച്ചിരുന്നു.

Top