വലിയവന് എന്ന തമിഴ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഷൂട്ട്‌ചെയ്യാന്‍ പൊന്നും വില. എങ്കേയും എപ്പോതും എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത ശരവണനാണ് വലിയവന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജയ് ആണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. ആന്‍ഡ്രിയയാണ് നായികയുടെ വേഷത്തിലെത്തുന്നത്. വലിയവന്റെ ഷൂട്ടിങ് പൂര്‍ത്തിയായി കഴിഞ്ഞു. രണ്ട് പാട്ടുകളും ക്ലൈമാക്‌സ് രംഗവും മാത്രമേ ഇനി ചിത്രീകരിക്കാനുള്ളു.
ഒരു കോടി രൂപയാണ് ക്ലൈമാക്‌സ് രംഗം മാത്രം ഷൂട്ട് ചെയ്യാനുള്ള ബഡ്ജറ്റ്. ഇന്ത്യയുടെ പല ഭാഗങ്ങളിലായി സിനിമ ഷൂട്ട് ചെയ്തു. എസ് കെ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. ഡി ഇമാനാണ് വലിയവന് സംഗീതമൊരുക്കുന്നത്. ജയ്യുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരിക്കും വലിയവന്‍ എന്നാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. ഫെബ്രുവരി 14 ന് ചിത്രം തിയെറ്ററുകളില്‍ എത്തും.