ലണ്ടന്‍: വിവിധ ടൂര്‍ണമെന്റുകളിലായി 23 മല്‍സരങ്ങള്‍ അപരാജിതകുതിപ്പ് നടത്തി മുന്നേറുകയായിരുന്ന ചെല്‍സിക്കു ന്യൂകാസില്‍ യുനൈറ്റഡ് ബ്രേക്കി ട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരത്തിലാണ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ചെല്‍സിയെ ന്യൂകാസില്‍ 2-1ന് അട്ടിമറിച്ചത്. ലീഗില്‍ ഈ സീസണിലെ ചെ ല്‍സിയുടെ ആദ്യ തോല്‍വി കൂടിയാണിത്.
സ്വന്തം മൈതാനമായ സെന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ പപിസ് ദെംബ സിസ്സെയുടെ ഇരട്ടഗോളുകളാണ് ന്യൂകാസിലിന് അവിസ്മര ണീയ ജയമൊരുക്കിയത്. 57, 78 മിനിറ്റുകളാണ് ചെല്‍സിയെ സ്തബ്ധരാക്കി സിസ്സെ വലകുലുക്കിയത്.
ചെല്‍സിയുടെ ആശ്വാസഗോള്‍ പകരക്കാരനായി ഇറങ്ങിയ ദിദിയര്‍ ദ്രോഗ്ബയുടെ വകയായിരുന്നു. ഫൈനല്‍ വിസിലിന് ഏഴു മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് ദ്രോഗ്ബ ലക്ഷ്യംകണ്ടത്. 81ാം മിനിറ്റില്‍ സ്റ്റീവന്‍ ടെയ്‌ലര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് കളംവിട്ടതിനെത്തുടര്‍ന്ന് 10 പേരെ വച്ചാണ് അവസാന മിനിറ്റുകളില്‍ ന്യൂകാസില്‍ ചെല്‍സിയുടെ മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്തിയത്.
ചെല്‍സിയുടെ തോല്‍വിയോടെ ലീഗില്‍ കിരീടപ്പോരാട്ടം കൂടുതല്‍ ആവേശകരമാവുമെന്ന് ഉറപ്പായി. തലപ്പത്തുള്ള ചെ ല്‍സിക്ക് 36ഉം രണ്ടാംസ്ഥാനക്കാരും നിലവിലെ ചാംപ്യന്‍മാരുമായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 30ഉം പോയിന്റാണുള്ളത്. അടുത്ത കളിയില്‍ ജയിച്ചാല്‍ ചെല്‍സിയുമായുള്ള സിറ്റിയുടെ അകലം മൂന്നു പോയിന്റായി കുറയും.