ചൈനയില്‍ സാംസങ്ങിനെ പിന്നിലാക്കി ചൈനീസ് ഐഫോണ്‍ ഷവോമി

സാംസംങ്ങിനെ പിന്നിലാക്കി ചൈനയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ഐഫോണ്‍ ഷവോമി തന്നെ മുന്നില്‍. ലോകത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ ഐ ഫോണിനോട് കിടപിടിക്കുന്ന സംവിധാനങ്ങളും കുറഞ്ഞ വിലയുമായി വിപണിയിലെത്തിയ ഷവോമി ലോകത്തെ മറ്റു വിപണികളിലും ശ്രദ്ധനേടുന്നതിനിടെയാണ് ചൈനയില്‍ വന്‍ കുതിപ്പു നടത്തിയത്.

ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെയാണ് ഈ വലിയ നേട്ടം ഷവോമിക്കു കൈവരിക്കാനായതെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞവര്‍ഷം 6.1 കോടി സ്മാര്‍ട് ഫോണുകളാണ് ഷവോമി വിറ്റഴിച്ചത്. 2013ലേതിനേക്കാള്‍ 227 ശതമാനം അധികമാണിത്.

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ ആദ്യ അഞ്ചുകമ്പനികളില്‍ ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന് എത്താനായില്ലെന്നതും ശ്രദ്ധേയമാണ്. സാംസംങ്ങാണ് വിപണി പങ്കാളിത്തത്തില്‍ രണ്ടാമത്. ലെനോവയ്ക്കാണ് മൂന്നാം സ്ഥാനം.

2014ന്റെ അവസാന പാദത്തില്‍ ഐഫോണ്‍ സിക്‌സും സിക്‌സ് പ്ലസുമായി വിപണിയില്‍ ആപ്പിളിന് ചലനമുണ്ടാക്കാനായെങ്കിലും വര്‍ഷാന്ത്യ കണക്കെടുപ്പില്‍ ആപ്പിളിന്റെ നില വളരെ മോശമാണെന്നാണ് കണ്ടെത്തല്‍.

Top