ചൈനയിൽ ഓയിൽ ടാങ്കറും , ചരക്കു കപ്പലും കൂട്ടിയിടിച്ച് അപകടം ; 32 പേരെ കാണാതായി

Tanker ablaze

ബെയ്‌ജിംഗ് : ചൈനയിയുടെ കിഴക്കൻ തീരത്ത് ഓയിൽ ടാങ്കറും , ചരക്കു കപ്പലും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 32 പേരെ കാണാതായി. 136,000 ടൺ ഓയിലാണ് ടാങ്കറിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം . 30 ഇറാനിയൻ പൗരൻമാരും രണ്ട് ബംഗ്ലാദേശികളുമാണ് കാണാതായവരിൽ എന്ന അധികൃതർ വ്യകത്മാക്കി.

ഷാങ്ങ്ഹായിലെ 160 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് അപകടമുണ്ടായത്. ഹോങ്കോങ്-ഫ്ലാഗ്ഡ് ചരക്ക് കപ്പലിൽ 64,000 ടൺ ധാന്യമായിരുന്നു ഉണ്ടായിരുന്നത്. ടാങ്കർ ഇപ്പോഴും കത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ദക്ഷിണ കൊറിയയുടെ നിയന്ത്രണത്തിലുള്ള ഓയിൽ ടാങ്കറിലാണ് അപകടം സംഭവിച്ചത്.ദക്ഷിണ കൊറിയയും,ചൈനയും രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

Top