ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി ബിജെപി ; പിന്നിലായത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ന്യൂഡല്‍ഹി: അംഗസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) മാറി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്നിലാക്കിയാണു ബിജെപി ഈ നേട്ടം കരസ്ഥമാക്കിയത്. അംഗത്വവിതരണം തുടരുന്ന ബിജെപിയില്‍ അംഗസംഖ്യ 8.8 കോടിയായി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങളുടെ ഏണ്ണം 8.67 കോടിയാണ്. ബി.ജെ.പിയുടെ അംഗത്വവിതരണം മാര്‍ച്ച് 31ന് അവസാനിക്കും.

അംഗസംഖ്യ 10കോടിയിലെത്തിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. നവംബര്‍ അവസാനവാരമാണു അംഗത്വവിതരണം ആരംഭിച്ചത്. കൃത്യമായ അംഗങ്ങളുടെ കണക്ക് ഏപ്രില്‍ ആദ്യം അമിത് ഷാ പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. അമിതാ ഷാ മുന്‍ കൈയെടുത്താണു ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാവുക എന്ന ബിജെപിയുടെ ഉദ്യമം വിജയിപ്പിച്ചത്. എസ്.എം.എസും ടോള്‍ ഫ്രീ നമ്പറും വഴി അംഗത്വം നല്‍കുന്ന രീതിയാണ് ബി.ജെ.പി പയറ്റിയത്. ഇതു യുവാക്കളില്‍ ഫലം ചെയ്തു. ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസും അംഗത്വ പ്രചരണ കമ്പയിനു തുടക്കമിടുന്നുണ്ട്.

Top