ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തരൂരിന് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്

ന്യൂഡല്‍ഹി:സുനന്ദ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശശി തരൂരിന് ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കി. അന്വേഷണത്തില്‍ സഹകരിക്കണമെന്നും ശശി തരൂരിനോട് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാംഗ്ലൂരിലുള്ള ശശി തരൂരിനെ ഡല്‍ഹിയില്‍ തിരിച്ചെത്തിയാലുടന്‍ തന്നെ ചോദ്യം ചെയ്‌തേക്കും. ഇന്നു വൈകിട്ടോ നാളെ രാവിലെയോ ഡല്‍ഹിയില്‍ തിരിച്ചെത്തിയേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ശശി തരൂര്‍ അറിയിച്ചു. അതേസമയം, കേസിലെ എല്ലാ സാക്ഷികളുടെയും മൊഴി ഡല്‍ഹി പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു.

Top