വിവാദ ‘ചന്ദ്രക്കല’ യുവമോര്‍ച്ച പ്രതിഷേധിച്ചു; അന്വേഷണത്തിന് ഡി.പി.ഐ ഉത്തരവായി

തിരുവനന്തപുരം: പത്താംക്ലാസിലെ സാമൂഹ്യശാസ്ത്രം ചോദ്യപേപ്പറില്‍ ചന്ദ്രക്കലയും നക്ഷത്രവും കടന്ന് കൂടിയതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊതു വിദ്യഭ്യാസ വകുപ്പ് ഓഫീസറുടെ ഓഫിസ് ഉപരോധിച്ചു.

ഇതേ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡി.പി.ഐ ഉത്തരവിട്ടു.

വിദ്യാഭ്യാസ വകുപ്പിനെ മുസ്ലിം ലീഗ് പച്ചവല്‍ക്കരിക്കുകയാണെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധം നടത്തിയത്. സംഘര്‍ഷം തടയാന്‍ കനത്ത പൊലീസ് സംവിധാനം സ്ഥലത്തുണ്ടായിരുന്നു.

നേരത്തെ സ്‌കൂളുകളില്‍ പച്ച ബോര്‍ഡ് സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതും വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ചസാരി ധരിച്ചെത്തണമെന്ന് സര്‍ക്കുലര്‍ ഇറക്കിയതും വിവാദമായിരുന്നു. വിദ്യാഭ്യാസ മന്ത്രി മുസ്‌ലിം ലീഗ് നേതാവ് പി.കെ അബ്ദുറബ്ബിന്റെ പല നടപടികളും വിവാദം വിളിച്ചുവരുത്തുകയായിരുന്നു.

Top