റായ്പൂര്‍: ഛത്തീസ്ഗഡില്‍ കുഴി ബോംബ് സ്ഫോടനത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്ക്. ബിജാപൂരിലെ എമര്ഗുണ്ട ഗ്രാമത്തിലാണ് സംഭവം. നക്സലുകള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
ഹെഡ്കോണ്‍സ്റ്റബിള്‍ രാജേഷ് സെന്‍, കോണ്‍സ്റ്റബിള്‍ അശറാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.