ഛോട്ടാ രാജനെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും; മുംബൈ പോലീസ് ആസ്ഥാനത്ത് വന്‍ സുരക്ഷ

ന്യൂഡല്‍ഹി: ബാലിയില്‍ അറസ്റ്റിലായ മുംബൈ അധോലോകനായകന്‍ ഛോട്ടാരാജനെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും. ഞായറാഴ്ച ബാലിയിലെത്തിയ ഇന്ത്യന്‍ സംഘം ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഡല്‍ഹിയിലേക്കായിരിക്കും രാജനെ ആദ്യം എത്തിക്കുക. സിബിഐ, ഡല്‍ഹി, മുംബൈ പൊലീസ് സംഘമാണ് രാജനെ കൊണ്ടുവരാന്‍ ഇന്തൊനീഷ്യയിലേക്കു പോയിരിക്കുന്നത്.

ഇന്ത്യയും ഇന്‍ഡൊനീഷ്യയുംതമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലവിലില്ലാത്തതിനാല്‍ രാജനെ വിട്ടുകിട്ടുന്നതിനായി നയതന്ത്രതലത്തില്‍ ഇന്ത്യ ചര്‍ച്ച നടത്തിവരികയാണ്. ഇത് ഫലപ്രാപ്തിയിലെത്തിയതായാണ് സൂചന.

55 കാരനായ ഛോട്ടാരാജനെതിരെ മുംബൈയില്‍ 20 കൊലക്കേസുകളുള്‍പ്പെടെ 75ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജനെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന കേസുകളുടെ വിവരവും ഇന്ത്യന്‍സംഘം കൈമാറിയിട്ടുണ്ട്.

രാജനെ വധിക്കുമെന്ന ഛോട്ടാ ഷക്കീലിന്റെ ഭീഷണിയുള്ളതിനാല്‍ മുംബൈയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ദാവൂദ് ഇബ്രാഹിം സംഘാംഗങ്ങളില്‍ ചിലര്‍ ഇതേ ജയിലില്‍ ഉണ്ട്.

Top