ജനകീയ കൂട്ടായ്മയില്‍ ഷിജു ബാലഗോപാല്‍ സംവിധാനം ചെയ്ത ഇളം വെയില്‍ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. നവംബര്‍ 13 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. സര്‍ഗം ചിറ്റാരിപ്പറമ്പ് ഫിലിംസിന്റെ ബാനറില്‍ മുകുന്ദന്‍ കൂര്‍മ നിര്‍മിച്ച ചിത്രത്തിന്റെ രചന ഡോ.കുമാരന്‍ വയലേരിയാണ്. എട്ടുലക്ഷംരൂപ സ്വരൂപിച്ചാണ് ചിത്രമൊരുക്കിയത്.
എട്ടാംക്ലാസുകാരന്റെ ജീവിതത്തിലൂടെ മണ്ണിലേക്ക് ഇറങ്ങാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുന്ന ഇളംവെയില്‍ ഷിജു ബാലഗോപാലന്റെ രണ്ടാംചിത്രമാണ്. ‘നന്മകള്‍ പൂക്കുന്ന നാട്ടില്‍’ ആണ് ആദ്യചിത്രം. 2015 ഐക്യരാഷ്ട്രസഭ മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഷിജു മണ്ണിനെ സ്‌നേഹിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുന്നത്.
വീണ്ടും മണ്ണിലേക്കിറങ്ങാന്‍ ആവശ്യപ്പെടുകയാണ് ഷിബു ഈ ചിത്രത്തിലൂടെ. പ്രത്യേകിച്ച് കുട്ടികള്‍. കുട്ടികള്‍ മണ്ണിലേക്കിറങ്ങുന്നത് വലിയൊരു അപരാതമായി കാണുന്നവര്‍ക്ക് മുന്നിലേക്കാണ് ഷിജു ബാലഗോപാലിന്റെ ‘ഇളം വെയില്‍’ ഉദിക്കുന്നത്. മണ്ണില്‍ കളിച്ചതുകൊണ്ട് ആരും മരിയ്ക്കുന്നില്ല എന്ന സന്ദേശമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.