ജനങ്ങളുടെ സഹനത്തിനും ക്ഷമയ്ക്കും അതിരുണ്ട്; മാണി രാജി വയ്ക്കണമെന്ന് ടി.എന്‍ പ്രതാപന്‍

തിരുവനന്തപുരം: ഹൈക്കോടതിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കെ.എം. മാണി രാജിവയ്ക്കണമെന്ന് ടി. എന്‍ പ്രതാപന്‍ എംഎല്‍എ.

യുഡിഎഫിലെ ഉയര്‍ന്ന നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് മാണിയോട് സംസാരിക്കണം. മാണി രാജിവയ്ക്കാന്‍ വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാകും. ജനങ്ങളുടെ സഹനത്തിനും ക്ഷമയ്ക്കും അതിരുണ്ടെന്നും സ്വയം തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ കൂടെ നില്‍ക്കില്ലെന്നും പ്രതാപന്‍ വ്യക്തമാക്കി.

Top