ജനതാദള്‍- യു നേതാവ് ശരത് യാദവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്

പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മന്‍ജിയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തില്‍ ജനതാദള്‍ -യു നേതാവ് ശരത് യാദവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. പാട്‌നയിലെ പ്രാദേശിക കോടതിയാണ് ഉത്തരവിട്ടത്.

ജിതന്‍ രാം മന്‍ജിയെ ജാതിപ്പേര് വിളിച്ചെന്നും സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്ന് ആക്ഷേപിച്ചെന്നുമാണു ശരത് യാദവിനെതിരായ ആക്ഷേപം.

Top