ജനപക്ഷയാത്രയ്ക്ക് ആള് കുറഞ്ഞു; പാലക്കാട് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നടപടി

പാലക്കാട്: വിഎം സുധീരന്റെ ജനപക്ഷയാത്രയ്ക്ക് ആള് കുറഞ്ഞതിനെ തുടര്‍ന്ന് പാലക്കാട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സ്ഥാനചലനം. അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് എംകെ രഘൂത്തമനെ സ്ഥാനത്ത് നിന്ന് നീക്കി. രണ്ടു ഡിസിസി സെക്രട്ടറിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ജനപക്ഷയാത്രയ്ക്ക് നല്‍കുന്ന സ്വീകരണത്തിലും മറ്റും ജനപങ്കാളിത്തം കുറഞ്ഞതാണ് കാരണം.

അതിനിടെ ജനപക്ഷയാത്രക്കായി ബാറുടമകളില്‍ നിന്നും പണപ്പിരിവു നടത്തിയെന്ന ആരോപണവും ഉയര്‍ന്നു. യാത്ര നാളെ തൃശൂരില്‍ പ്രവേശിക്കുന്ന സാഹചര്യത്തില്‍ ബാറുടമകളില്‍ നിന്നും പണപ്പിരിവു നടത്തി എന്നാണ് ആരോപണം. മദ്യമാഫിയക്കെതിരെ ശക്തമായ താക്കീത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തുന്ന ജനപക്ഷ യാത്രക്കെതിരെ ഇത്തരമൊരു ആരോപണം ഉയരുന്നത് ഗുരുതരമായ വീഴ്ചയായാണ് കാണുന്നത്.

Top