ജനാധിപത്യത്തിന് അടിത്തറ പാകിയ കര്‍ഷകരെ മോഡി മറന്നെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജനാധിപത്യത്തിന് അടിത്തറ പാകിയ കര്‍ഷകരെയും തൊഴിലാളികളെയും പ്രധാനമന്ത്രി മറന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അവരെക്കുറിച്ച് ഒരക്ഷരം പോലും മോദി സംസാരിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

ഭൂമിയേറ്റെടുക്കല്‍ ബില്‍ സര്‍ക്കാരിന് പാസ്സാക്കാന്‍ കഴിയാതെ പോയത് കോണ്‍ഗ്രസിന്റെ വിജയം മാത്രമല്ല കര്‍ഷകരുടേതു കൂടിയാണെന്നും രാഹുല്‍ പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ കോണ്‍ഗ്രസ് നേടിയ വിജയാഘോഷത്തിന്റെ ഭാഗമായി കര്‍ഷകരുമായി സംവദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാഹുലിനോടൊപ്പം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉണ്ടായിരുന്നു.

രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 400 ഓളം കര്‍ഷകര്‍ കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം അറിയിച്ച് സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സംസാരിച്ചതായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമരിന്ദര്‍ സിങ് രാജ അറിയിച്ചു.

Top