മുംബൈ: ജന്‍ ധന്‍ യോജന പദ്ധതിയ്ക്കായി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനെതിരേ ബാങ്ക് ജീവനക്കാരുടെ സംഘടന രംഗത്ത്. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ അക്കൗണ്ട് തുറക്കേണ്ടി വരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് മറ്റ് സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്നില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ പറയുന്നു.
അക്കൗണ്ട് തുറക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നത് വ്യജ അക്കൗണ്ടുകള്‍ വര്‍ധിക്കുന്നതിന് കാരണമാകുമെന്നും ഇതിന് ജീവനക്കാര്‍ ഉത്തരവാദികളാകേണ്ട അവസ്ഥയുണ്ടാകുമെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു.
പദ്ധതി തുടങ്ങിയ ശേഷം ജീവനക്കാര്‍ക്ക് അമിതജോലിഭാരമാണെന്നാണ് യൂണിയന്റെ പ്രധാന പരാതി. ജോലി സമയം കഴിഞ്ഞും ജീവനക്കാര്‍ക്ക് ബാങ്കില്‍ തുടരേണ്ടി വരുന്നെന്നും പറയുന്നു. ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനെ യൂണിയന്‍ നേതാക്കള്‍ വിയോജിപ്പ് അറിയിച്ചു കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ജന്‍ ധന്‍ യോജനയിലൂടെ ഉദ്ഘാടന ദിവസം തന്നെ 1.5 കോടി അക്കൗണ്ടുകളാണ് ബാങ്കുകള്‍ തുറന്നത്. മൊത്തം ഏഴരക്കോടി അക്കൗണ്ടുകളാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനിടെയാണ് ബാങ്ക് യൂണിയന്‍ വിയോജിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.