ജപ്പാനില്‍ കടലിനടിയില്‍ നഗരം നിര്‍മ്മിക്കുന്നു ; ചെലവ് 1.53 ലക്ഷം കോടി

ടോക്കിയോ: കടലിനടിയില്‍ നഗരം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാനിലെ ഷിമിസു കോര്‍പ്. നഗരത്തിന്റെ മുകള്‍ ഭാഗം 500 മീറ്റര്‍ വ്യാസമുള്ള സ്ഫടിക ഗോളവുമായി ബന്ധിപ്പിച്ച നിലയിലാണ്. ചുരുള്‍ രൂപത്തില്‍ അടിഭാഗം കടലിനടിയില്‍ ബന്ധിപ്പിച്ചിരിക്കും. കൊടുങ്കാറ്റുണ്ടായാല്‍ നഗരത്തെ താങ്ങി നിര്‍ത്താന്‍ സാധിക്കുന്നു. അടിതട്ടിലാണ് ഊര്‍ജ്ജോത്പാദന കേന്ദ്രം.

സ്വപ്ന നഗരത്തിനായി പ്രതീക്ഷിക്കുന്ന ചെലവ് 1.53 ലക്ഷം കോടി രൂപയാണ്. മുമ്പ് ബഹിരാകാശത്തേക്ക് ലിഫ്റ്റ് വയ്ക്കാനും ചന്ദ്രനില്‍ വാസ സ്ഥലമുണ്ടാക്കാനു പദ്ധതിയിട്ടിരുന്നു ഷിമിസു.

സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന മീതെയ്ന്‍ വാതകവും താപ വൈദ്യുതിയും പ്രയോജനപ്പെടുത്തിയാണ് ഊര്‍ജ്ജോത്പാദനം.

അത്യാധുനിക സജ്ജീകരണങ്ങളോടു കൂടി 5000 പേര്‍ക്ക് താമസിക്കാന്‍ വിധമാണ് നഗരം രൂപകല്പന ചെയ്യുന്നത്. പദ്ധതി ആരംഭിച്ചാല്‍ 2030 ഓടെ പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷിമിസുവിന്റെ വക്താവ് ഹിഡിയോ ഇമാമുറ പറഞ്ഞു.

Top