തിരുവനന്തപുരം: നിയമസഭക്കകത്തെ ഇടതുമുന്നണി പ്രതിഷേധത്തിനിടെ ഇടതുമുന്നണി എം.എല്‍.എ ജമീല പ്രകാശത്തെ കോണ്‍ഗ്രസ് നേതാവ് ശിവദാസന്‍ നായര്‍ മര്‍ദ്ദിച്ചെന്ന ആരോപണത്തിനെ നേരിടാന്‍ ജമീല കടിച്ചെന്ന മറുവാദവുമായി ശിവദാസന്‍ നായര്‍ രംഗത്ത്. ജമീലയടക്കമുള്ള വനിതാ എം.എല്‍.എ മാരെ കോണ്‍ഗ്രസ് എം.എല്‍.എമാരായ ശിവദാസന്‍ നായരും എം.എ വാഹിദും ഡൊമനിക് പ്രസന്റേഷനും മര്‍ദ്ദിച്ചെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് ഉന്നയിച്ചത്. ഇതിനുപിന്നാലെ ശിവദാസന്‍ നായരുടെ എം.എല്‍.എ ഓഫീസിനുനേരെയും ആക്രമണമുണ്ടായി. ഇതോടെയാണ് ശിവദാസന്‍ നായര്‍ കീറിയ ഷര്‍ട്ടുമായി നിയമസഭാ ഹാളില്‍ വാര്‍ത്താസമ്മേളനം നടത്തി ജമീല കൈയില്കടിച്ചെന്ന ആരോപണം ഉന്നയിച്ചത്.