ജമ്മുവില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഹുസൈഫ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും ചേര്‍ന്ന് തെരച്ചില്‍ തുടങ്ങിയത്.

ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രദേശവാസികളെ പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് സംശയിച്ച വീടിന് സമീപത്തെത്തിയപ്പോള്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശ്രീനഗറില്‍നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് സോപാര്‍.

Top