ശീനഗര്‍: ജമ്മു കാഷ്മീരില്‍ അജ്ഞാതര്‍ സ്കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി നശിപ്പിച്ചു. ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപമുള്ള സണ്‍ ഷൈന്‍ പബ്ലിക്ക് സ്കൂളിലാണു സംഭവം. സ്കൂളിലേയ്ക്ക് അതിക്രമിച്ചു കടന്ന മൂന്നു പേര് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചവശനാക്കി കെട്ടിയിട്ടശേഷം സ്കൂള്‍ ബസുമായി കടന്നു കളയുകയായിരുന്നു.
തുടര്‍ന്നു പോലീസ് നടത്തിയ തെരച്ചിലില്‍ ഭാഗികമായി നശിപ്പിച്ച സ്കൂള്‍ ബസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. തീവ്രവാദ ബന്ധമുള്ളര്‍ പോലീസിന്റെ കണ്ണില്‍പ്പെടാതെ രക്ഷപെടാന്‍ സ്കൂള്‍ ബസ് തട്ടിയെടുത്തതാകാമെന്നും സൂചനയുണ്ട്.