ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരായ ജയന്തി നടരാജന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ വ്യക്തി താല്‍പര്യങ്ങള്‍ മാത്രമെന്ന് കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോ. സോണിയാ ഗാന്ധിയുടെയോ രാഹുല്‍ ഗാന്ധിയുടെയോ ഓഫിസുകള്‍ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടിട്ടില്ല. കോണ്‍ഗ്രസിന് അധികാരം നഷ്ടമായപ്പോള്‍ മറ്റു മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഈ ചുവടുമാറ്റമെന്നും പി.സി.ചാക്കോ കുറ്റപ്പെടുത്തി.