ന്യൂഡല്‍ഹി: അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീം കോടതി നാല് മാസത്തേക്ക് നീട്ടി. അപ്പീല്‍ പരിഗണിക്കാന്‍ പ്രത്യേക ബഞ്ച് രൂപീകരിക്കാന്‍ നിര്‍ദ്ദേശം. കര്‍ണാടക ഹൈക്കോടതിക്കാണ് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്.
നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിക്കപ്പെട്ട ജയലളിതയ്ക്ക് സുപ്രീംകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് കോടി രൂപയും രണ്ട് ആള്‍ ജാമ്യവുമായിരുന്നു ജാമ്യവ്യവസ്ഥ.