ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലത്തിലേക്ക് അടുത്തമാസം 13 ന് ഉപതിരഞ്ഞെടുപ്പ് നടക്കും. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ജയലളിത അയോഗ്യയാക്കപ്പെട്ടതോടെ ഇവര്‍ പ്രതിനിധീകരിച്ച ശ്രീരംഗം സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഇതോടൊപ്പം ആന്ധ്രാപ്രദേശിലെ തിരുപ്പതി, പശ്ചിമ ബംഗാളിലെ ഒരു മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും.