ബംഗളുരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.വി ആചാര്യ.
ജയലളിതയെ കുറ്റവിമുക്തയാക്കിയ ഹൈക്കോടതി വിധിയിലെ വസ്തുതാപരവും നിയമപരവുമായ പിഴവുകള്‍ സുപ്രീംകോടതിയില്‍ ചോദ്യംചെയ്യും. കേസില്‍ അപ്പീല്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിന് ബാധ്യതയില്ലെന്ന നിലപാട് രാഷ്ട്രീയപ്രേരിതമാണെന്നും കേസില്‍ അനാവശ്യമായി രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും ബി.വി.ആചാര്യപറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് കേസില്‍ അപ്പീല്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ ബി.വി ആചാര്യയെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതി വിധിയില്‍ വസ്തുതാപരവും നിയമപരവുമായ നിരവധി പിഴവുകളുണ്ട്. വിധി പകര്‍പ്പിലെ കൂടുതല്‍ പിഴവുകള്‍ പരിശോധിച്ച് ഹൈക്കോടതി വിധിയെ ശക്തമായി ചോദ്യം ചെയ്യുമെന്നും അദേഹം പറഞ്ഞു.