ബംഗളുരു: അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം വേണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതി ജാമ്യം നിഷധേിച്ചത്. പ്രത്യേക കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജയലളിത കോടതിയെ സമീപിച്ചത്. രാംജഠ് മലാനിയാണ് ജയലളിതയ്ക്കു വേണ്ടി വാദിച്ചത്.
ജയലളിതയ്ക്ക് ഉപാധികളോടെ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ ജാമ്യം ലഭിച്ചതായി വ്യാപക പ്രചാരണമുണ്ടാകുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ, 1991 96 കാലയളവില്‍ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസില്‍ ജയലളിതയ്ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് പ്രത്യേക കോടതി വിധിച്ചത്. സെപ്തംബര്‍ 27നാണ് കുറ്റക്കാരിയെന്ന് കണ്ട് ജയലളിതയെ ജയിലിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഒക്ടോബര്‍ ആറുവരെ കോടതി അവധിയായിരുന്നതുമാണ് ജയലളിതയ്ക്ക് തിരിച്ചടിയായത്.