ജയലളിത ഇന്ന് കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജാമ്യാപേക്ഷയുമായി ജയലളിത ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിക്ക് ദസ്‌റ അവധിയാണെങ്കിലും അവധിക്കാല ബഞ്ചില്‍ ജാമ്യഹര്‍ജി ഇന്നുതന്നെ സമര്‍പ്പിക്കുമെന്ന് ജയലളിതയുടെ അഭിഭാഷകന്‍ ബി. കുമാര്‍ അറിയിച്ചു.

ജാമ്യാപേക്ഷ കോടതി നാളെ പരിഗണിച്ചേക്കും. എഐഎഡിഎംകെ നേതാക്കള്‍ അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചയിലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാഗ്ലൂര്‍ പ്രത്യേക കോടതി നാല് വര്‍ഷം തടവും നൂറ് കോടി രൂപ പിഴയും വിധിച്ചിരുന്നു.

Top