ജയലളിത വീണ്ടും പൊതു വേദിയില്‍; മോഡിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു

ചെന്നൈ:കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലാണെന്ന വാര്‍ത്തകള്‍ക്കിടെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വീണ്ടും പൊതുവേദിയില്‍. തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയ പധാനമന്ത്രി നരേന്ദ്ര മോഡിയെ ചെന്നൈ വിമാനതാവളത്തിലെത്തി ജയലളിത സ്വീകരിച്ചു.

പ്രഥമ ദേശീയ കൈത്തറിദിനം ഉദ്ഘാടനം ചെയ്യാനെത്തിയ മോഡിക്കു കൈത്തറിയില്‍ നെയ്ത ഷാള്‍ നല്കിയാണ് തലൈവി സ്വീകരിച്ചത്.

വിമാനത്താവളത്തില്‍ വച്ച് മോഡിയുമായി അവര്‍ പതിനഞ്ചുമിനിറ്റോളം സംസാരിച്ചു. ഗവര്‍ണര്‍ കെ. റോസയ്യയും ഒപ്പമുണ്ടായിരുന്നു.

പൂര്‍ണ ആരോഗ്യവതിയെപ്പോലെ കാണപ്പെട്ട ജയലളിത സന്തോഷവതിയായിരുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സംസ്‌കാരം രാമേശ്വരത്തു നടന്നപ്പോള്‍ പോലും ജയലളിത എത്തിയിരുന്നില്ല. അവര്‍ രോഗക്കിടക്കയിലാണെന്ന ആഭ്യൂഹങ്ങള്‍ക്ക് ഇത് വഴിവച്ചിരുന്നു.

Top