ജയിലിലെ ആശുപത്രിയിലെ മരുന്ന് കഴിച്ച 35 തടവുകാര്‍ വെനസ്വേലയില്‍ കൊല്ലപ്പെട്ടു

കാരക്കാസ്: ജയിലിലെ ആശുപത്രിയില്‍ നിന്നും നല്‍കിയ മരുന്ന് കഴിച്ച് വെനസ്വേലയില്‍ 35 തടവുകാര്‍ കൊല്ലപ്പെട്ടു. മരുന്ന് കഴിച്ച 100 പേര്‍ ചികിത്സയിലാണ്. മരുന്ന് അമിതമായ ഉപയോഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഉറിബാനാ ജയിലിലാണ് അപകടം നടന്നത്.

പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്ന് കഴിച്ചവരാണ് മരണപ്പെട്ടത്. തടവുകാരുടെ ബന്ധുക്കള്‍ വാര്‍ത്ത അറിഞ്ഞ സമയം മുതല്‍ ജയിലിനു വെളിയില്‍ പ്രതിഷേധിക്കുകയാണ്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ പോലീസ് സന്നാഹവും ജയിലിനു വെളിയില്‍ ഒരുക്കിയിട്ടുണ്ട്

Top