ഡമാസ്‌കസ്: സിറിയന്‍ ജയിലുകളില്‍ കഴിഞ്ഞവര്‍ഷം 2100 പേര്‍ മരിച്ചെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. ഇവരില്‍ പലരുടെയും മൃതദേഹങ്ങളില്‍ മര്‍ദനത്തിന്റെ പാടുകള്‍ കണ്ടെന്നും ഒബ്‌സര്‍വേറ്ററിയുടെ മേധാവി റമി അബ്ദുറഹിമാന്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു.
ജയിലുകളില്‍ തടവുകാരെ മര്‍ദിക്കുന്നതായും പട്ടിണിക്കിടുന്നതായും മറ്റുവിധത്തില്‍ പീഡിപ്പിക്കുന്നതായും പല പരാതികളും ലഭിച്ചിട്ടുണെ്ടന്നും ഇതേക്കുറിച്ച് അന്വേഷിക്കുകയാണെന്നും യുഎന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.