ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്‍ജ്ജ് എംഎല്‍എയുടെ പ്രസ്താവനയിലും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും കേരളത്തിലെ നിയമ സംവിധാനത്തില്‍ ഗുരുതര പാളിച്ചയാണുള്ളതെന്നും മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിന് ശേഷം കൂടിക്കാഴ്ച നടത്തുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ ആരോപണത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.