റായ്പൂര്‍: ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ജവാന് സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. നക്സല്‍ ബാധിത പ്രദേശമായ മാന്പൂരിലാണു സംഭവം. ഹിമാചല്‍പ്രദേശ് സ്വദേശിയായ രാജേന്ദ്ര സിംഗ് (45) എന്നയാളാണു മരിച്ചത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു സ്വയം നിറയൊഴിക്കുകയായിരുന്നു. ജീവനൊടുക്കാനുള്ള കാരണത്തെക്കുറിച്ച് അറിവായിട്ടില്ല.