ജാക്വലിന്‍ ഫെര്‍ണാണ്ടസ് ശക്തമായ റോളില്‍

പതിവു ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും മാറി ശക്തമായ കഥാപാത്രത്തെ ലഭിച്ച സന്തോഷത്തിലാണ് കിക്ക് സുന്ദരി ജാക്വലിന്‍ ഫെര്‍ണാണ്ടസ്. ബ്രദര്‍ എന്ന ചിത്രത്തിലാണ് ജാക്വലിന്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗ്ലാമര്‍ വേഷത്തിലല്ല ബ്രദറില്‍ അഭിനയിക്കുന്നത്. റിയലിസ്റ്റിക് കഥാപാത്രമാണ് സിനിമയില്‍ ജാക്വലിന്‍ പറയുന്നു. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന സിനിമയില്‍ അക്ഷയ്കുമാര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി കെ. ചന്ദ്രനാണ് ക്യാമറ. ജൂലൈയില്‍ ചിത്രം തിയെറ്ററുകളില്‍ എത്തും.

Top