കോല്‍ക്കത്ത: ജാപ്പനീസ് യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. കോല്‍ക്കത്ത ഇന്ത്യന്‍ മ്യൂസിയത്തിലെ ശുചീകരണ ജീവനക്കാരനായ മുഹമ്മദ് വാസിമാണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലാകുന്ന ആറാമത്തെ പ്രതിയാണ് ഇയാള്‍.
ജാപ്പനീസ് ഭാഷയില്‍ പ്രവണ്യമുള്ള ഇയാള്‍ യുവതിയുമായി സൗഹൃദത്തിലാവുകയും യുവതിയോടൊപ്പം ഗയയില്‍ എത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു യുവതിയെ മാനഭംഗപ്പെടുത്തിയശേഷം അവരുടെ കൈവശമുണ്ടായിരുന്ന 76,000 രൂപയും കവരുകയും യുവതിയെ സുഹൃത്തുക്കള്‍ക്കു കൈമാറുകയുമായിരുന്നു.