ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് എക്‌സിറ്റ്‌പോള്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും ജമ്മുകശ്മീരില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടില്ലെന്നും എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍.

ജാര്‍ഖണ്ഡില്‍ 81 അംഗ സഭയില്‍ 37മുതല്‍ 45വരെ സീറ്റുകള്‍ ബി.ജെ.പിക്കും സഖ്യകക്ഷിയായ അഖില ജാര്‍ഖണ്ഡ് വിദ്യാര്‍ഥി യൂനിയനും കൂടി ലഭിക്കുമെന്നാണ് ഇന്ത്യാ ടിവിയും സിവോട്ടറും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നത്. ടുഡേസ് ചാണക്യ ബി.ജെ.പി. 61 സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.

ജമ്മുകശ്മീര്‍ ബി.ജെ.പിക്ക് 27മുകല്‍ 33വരെ സീറ്റുകള്‍ കിട്ടുമെന്നും ഇതില്‍ സിംഹഭാഗവും ജമ്മു മേഖലയില്‍ നിന്നായിരിക്കുമെന്നുമാണ് ഇന്ത്യ ടിവിയുടെ പ്രവചനം. ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സിന്റെ ഏറ്റവും മോശമായ പ്രകടനമായിരിക്കും ഈ തിരഞ്ഞെടുപ്പ്. മുഫ്തി മുഹമ്മദ് സയ്യദിന്റെ പി ഡി.പി. 29മുതല്‍ 35വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. നാഷനല്‍ കോണ്‍ഫറന്‍സിന് 8മുതല്‍ 14വരെ സീറ്റുകളും കോണ്‍ഗ്രസ്സിന് 4മുതല്‍ 10വരെ സീറ്റുകളും ലഭിക്കും.

Top