റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി രഘൂബര്‍ ദാസ് സത്യ പ്രതിജ്ഞ ചെയ്തു. റാഞ്ചയിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സയ്യദ് അഹമ്മദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പി മന്ത്രിമാരായി നീല്‍കാന്ത് മുണ്ട, സി.പി.സിംഗ്, ലൂയിസ് മറാണ്ടി എന്നിവരും സഖ്യകക്ഷിയായ ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയന്റെ പ്രതിനിധിയായി ചന്ദ്ര പ്രകാശ് ചൗധരിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും ചടങ്ങിനെത്തിയില്ല. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വ്യോമഗതാഗതത്തിന് തടസം നേരിട്ടതിനെ തുടര്‍ന്നാണിത്.
രണ്ടായിരമാണ്ടില്‍ ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ച ശേഷം ഇതാദ്യമായാണ് അവിടെ ഒരു പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തിലെത്തുന്നത്. ഇതിന് മുന്പുണ്ടായ എല്ലാ മുഖ്യമന്ത്രിമാരും ഗിരിവര്‍ഗക്കാരായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.