ന്യൂഡല്‍ഹി: ജിഎസ്ടിയുടെ വരവോടെ സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 32 രൂപയായി കൂടി. ആറ് വര്‍ഷത്തിനിടെയുണ്ടാവുന്ന ഏറ്റവും വലിയ വില വര്‍ദ്ധനയാണിത്.
ജൂലായ് ഒന്നു മുതല്‍ ഡല്‍ഹിയില്‍ സബ്സിഡി സിലിണ്ടറിന് 477.46 രൂപയാണ് വില. മുന്‍ നികുതി സമ്പ്രദായം അനുസരിച്ച് വില്പന നികുതിയും മറ്റു നികുതികളും വെവ്വേറെ ആയിരുന്നു ഈടാക്കിയിരുന്നത്. രാജ്യത്താകമാനം എക്സൈസ് തീരുവയില്‍ നിന്ന് ഗ്യാസിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.
കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലും ഗ്യാസിന് 31 രൂപ കൂടിയിട്ടുണ്ട്. മുംബയില്‍ 14.28 രൂപ കൂടി ഗ്യാസിന്റെ വില 491.25ലെത്തി.