പാട്ന: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജിയെ ജെഡിയുവിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നിതീഷ് കുമാറും മാഞ്ജിയും തമ്മിലുള്ള തര്‍ക്കം മുറുകിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മാഞ്ജി ബിജെപിയുടെ സഹായം തേടിയിരുന്നു. ഇതിനായി നരേന്ദ്രമോഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇതേ തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി. പുറത്താക്കലിനെതിരെ കോടതിയെ സമീപിക്കാനാണ് മാഞ്ജിയുടെ തീരുമാനം.
നിയമസഭയില്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഇരു നേതാക്കളും അവകാശപ്പെടന്നുണ്ട്.