ജിമെയിലില്‍ വഴി പണമടയ്ക്കാന്‍ ഗൂഗിള്‍ സംവിധാനമൊരുക്കുന്നു

ഇനി മുതല്‍ ഒരു ബില്ല് ജിമെയിലിലേക്ക് വന്നാല്‍ സിംപിളായി ഒരു മറുപടി നല്‍കി ബില്ലടയ്ക്കാം. അതെ ഇത്തരം ഒരു സംവിധാനത്തിന്റെ പണിപ്പുരയിലാണ് ഗൂഗിള്‍. പോണി എക്‌സ്പ്രസ് എന്ന താത്കാലിക നാമത്തിലാണ് ഇത് നിര്‍മ്മിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ഈ സംവിധാനം നിലവില്‍ വരുമെന്നാണ് കരുതുന്നത്. ജിമെയിലുമായി നിങ്ങളുടെ അക്കൗണ്ടിനെ ബന്ധിപ്പിക്കുകയും വരുന്ന ബില്ലുകള്‍ തുറന്ന് പണം അടയ്ക്കുന്നതിന് അനുവാദം നല്‍കുകയും ചെയ്താല്‍ മതിയാകും.

ഫേസ്ബുക്ക് വഴി പണഇടപാട് നടത്താവുന്ന സംവിധാനവും ഈ മെയിലിലൂടെ പണം അയയ്ക്കുന്ന സംവിധാനവും നിലവില്‍ പല ബാങ്കുകളും പരീക്ഷിച്ച് കഴിഞ്ഞിട്ടുണ്ട്. എല്ലാ ബാങ്കിനും ഒരു പ്ലാറ്റ്‌ഫോം എന്ന ആശയവുമായായിരിക്കും ഗൂഗിള്‍ എത്തുക.

Top