ലെനോവോ കെ 3 നോട്ട് , ഷവോമി റെഡ് മീ നോട്ട് ഫോര്‍ ജി, മോട്ടോറോള മോട്ടോ ജി എന്നിവയ്ക്ക് ബദലായി ചൈനീസ് കമ്പനി ജിയോണി അവതരിപ്പിച്ച പുതിയ മോഡലാണ് എഫ് 103. ഫോര്‍ ജി കണക്ടിവിറ്റിയുള്ള ഫോണിന് വില 9,999 രൂപ.
മെറ്റല്‍ ഫ്രെയിമും ഗ്ലാസ് കൊണ്ടുള്ള പുറം ഭാഗവുമുള്ള സ്മാര്‍ട്ട്ഫോണിന് അഞ്ചിഞ്ച് എച്ച്ഡി (720×1280 പിക്സല്‍സ് ) ഡിസ്പ്ലേയാണ്. ഡ്യുവല്‍ സിം ഫോണിന്റെ മീഡിയാടെക് എംടി 6735 ക്വാഡ് കോര്‍ പ്രൊസസ്സറിന് 1.3 ഗിഗാഹെട്സ് ആണ് ശേഷി. റാം കപ്പാസിറ്റി രണ്ട് ജിബി. 16 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണിന് 32 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം.
എല്‍ഇഡി ഫ്ലാഷുള്ള എട്ട് മെഗാപിക്സല്‍ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. ഫോര്‍ ജി കൂടാതെ ത്രീ ജി , വൈ ഫൈ , ബ്ലൂടൂത്ത് , മൈക്രോ യുഎസ്ബി , ജിപിഎസ് കണക്ടിവിറ്റികളും ഫോണിനുണ്ട്. ബാറ്ററി ശേഷി 2,400 എംഎഎച്ച്. വെളുപ്പ്, കറുപ്പ് ബോഡി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.